കഴിഞ്ഞ ദിവസം പുറത്തുവന്ന സ്ത്രീ പീഡന വാര്‍ത്ത കേട്ട് രാജ്യം നടുങ്ങി. ഡല്‍ഹിയില്‍ ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആസ്പത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ബുധനാഴ്ച അഞ്ചാമത്തെ ശസ്ത്രക്രിയനടത്തി. ദേഹമാസകലം മുറിവുകളും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ട്. മുഖത്താകെ കടിച്ചുപറിച്ചതുപോലെയാണ്. വയറ്റില്‍ ബൂട്‌സിട്ട് ചവിട്ടിയ അടയാളങ്ങളുമുണ്ട്. ചില ആന്തരികാവയവങ്ങള്‍ക്ക് ഭേദമാക്കാനാകാത്തവിധം കേടുപറ്റിയിട്ടുണ്ട്. ഇത്രയും പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍നിന്ന് എടുത്തതാണ്. ആ റിപ്പോര്‍ട്ടിന്‍റെ ബാക്കി നിങ്ങള്‍ വായിക്കരുത്, അത്രയ്ക്ക് ഭയാനകമാണ്. അത് വായിച്ചാല്‍ നിങ്ങള്‍ ചിലപ്പോള്‍ അത് ചെയ്തവന്മാരെ ഇട്ടിരിക്കുന്ന ജയില്‍ കുത്തിത്തുറന്നു അവരെ തല്ലിക്കൊന്നെന്നിരിക്കും! തൂക്കുമരം അവര്‍ക്കുകൊടുക്കാവുന്ന ഏറ്റവും ചെറിയ ശിക്ഷയാണ്. പകരം അവരറിയണം ആ പെണ്‍കുട്ടി അനുഭവിച്ച വേദന എന്താണെന്ന്. ഏറ്റവും മിനിമം '22FK' ചെയ്യണമെന്നാണ് ഞാന്‍ പറയുന്നത്.
പത്രങ്ങളും ടി.വി ചാനലുകാരും ഈ വാര്‍ത്ത ആഘോഷിക്കുക തന്നെ ചെയ്തു. ഗൂഗിളില്‍ കയറി വെറുത 'ഡല്‍ഹി' എന്ന് സെര്‍ച്ച് ചെയ്യുക, വിക്കിപീഡിയയെ പോലും പുറം തള്ളിക്കൊണ്ട് ബലാത്സംഗ വാര്‍ത്തകള്‍ മുന്നിലെത്തി.
ഓടിക്കൊണ്ടിരുന്ന ബസ്സില്‍ പീഡിപ്പിക്കപ്പെട്ടകൊണ്ടാണ് ഇത് ഇത്രയും വലിയ വാര്‍ത്തയായത്, ഒരു വെറൈറ്റി ആയതുകൊണ്ട് മാത്രം. മറിച്ചൊരു വീട്ടിലോ റിസോര്‍ട്ടി-ലോ ആണ് ഇതൊക്കെ നടന്നതെങ്കില്‍, പത്രത്തില്‍ അതൊരു രണ്ടു കോളം വാര്‍ത്തയായി ഒതുങ്ങും. എല്ലാവരെയും പോലെ ഞാനും വായിച്ചു തള്ളും.
ഈ പ്രശ്നം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചപ്പോള്‍ ഒരു എം.പി പറഞ്ഞു "ഇന്ത്യയിലെ തന്നെ ഏറ്റവും പഠിപ്പും വിദ്യാഭാസവുമുള്ള കേരളത്തില്‍ സംഭവിക്കുന്നത് ഇതിലും വല്യ കാര്യങ്ങളാണ്. അപ്പൊ പിന്നെ ബാക്കി സംസ്ഥാനങ്ങളിലെ കാര്യം പറയേണ്ടല്ലോ". അങ്ങേരു പറഞ്ഞത് ശരിയാണ്. ഡല്‍ഹി പീഡന വാര്‍ത്ത കണ്ടു കലിയിളകി നടക്കുന്ന മലയാളികള്‍ മനപ്പൂര്‍വം കണ്ടില്ലെന്നു നടിക്കുന്ന പല വാര്‍ത്തകളുമുണ്ട്. ദൈവത്തിന്‍റെ സ്വന്തം നാടായ, 95% മുകളില്‍ സാക്ഷരതയുള്ള നമ്മുടെ കൊച്ചു കേരളത്തില്‍ നടക്കുന്നത് വിശ്വസിക്കാന്‍ പോലും പറ്റാത്ത കാര്യങ്ങളാണ്. ഇന്നലെയാണ് 'പറവൂര്‍' കേസിന്‍റെ വിധി വന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പലര്‍ക്കും കൂട്ടികൊടുത്തത് സ്വന്തം അച്ഛനും അമ്മയും ചേര്‍ന്ന്! 200-ഓളം പേരാണ് ആ കൊച്ചു കുട്ടിയെ പിച്ചി ചീന്തിയത് (നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാളേറെ ആ കുട്ടി അനുഭവിച്ചിട്ടുണ്ടാവും). എനിക്ക് തോന്നുന്നു, മദ്യലഹരിയില്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്‍റെ എത്രയോ ഇരട്ടി പൈശാചികമായ കാര്യമാണിതെന്ന്. എന്നിട്ട് വിധിച്ചിരിക്കുന്ന ശിക്ഷ വെറും ഏഴു വര്‍ഷം തടവ്.,!സാംസ്കാരിക കേരളമേ, ലജ്ജിച്ചു തല താഴ്ത്തുക! അങ്ങനെ ദിവസവും എത്രയെത്ര കേസുകള്‍,..ഇനി കുറച്ചു നാളത്തേക്ക് 'പീഡനം' ആയിരിക്കും എല്ലയിടെത്തെയും ഹോട്ട് ന്യൂസ്... ഡല്‍ഹി സംഭവവും രണ്ടു ദിവസം കഴിയുമ്പോള്‍ കെട്ടടങ്ങും . 19-)0 തിയതിയിലെ മാതൃഭൂമിയുടെ ഓണ്‍ലൈന്‍ എഡിഷന്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.
കുറച്ചുനാളുകള്‍ക്കു മുന്‍പ് ഗോവിന്ദച്ചാമി എന്നുപറയുന്ന ഒരു ചെറ്റ ട്രെയിനില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ തള്ളിയിട്ടു പീഡിപ്പിച്ചു. അന്ന് അതൊരു വലിയ വാര്‍ത്തയായിരുന്നു. പക്ഷെ അന്ന് പ്രഖ്യാപിച്ച പല കാര്യങ്ങളും ഇതുവരെ നടപ്പാക്കിയിട്ടില്ല. മാധ്യമങ്ങള്‍ക്ക് തല്‍ക്കാലം അതന്വേഷിക്കാന്‍ ടൈം ഇല്ല. ഇനി അടുത്ത തവണ അതുപോലെ സംഭവിക്കുമ്പോള്‍ ഈ പറയുന്ന മാധ്യമങ്ങള്‍ തുടങ്ങുകയായി ചര്‍ച്ചയും മാങ്ങതൊലിയും. ഇത്തവണയും പ്രഖ്യാപനങ്ങള്‍ ഒരുപാടുണ്ട്, ബസുകളില്‍ ക്യാമറ, അതിവേഗ കോടതികള്‍, പ്രത്യക സുരക്ഷ സേന അങ്ങനെ പലതും. ഏതെങ്കിലും ഒന്ന് നടന്നു കണ്ടാല്‍ മതിയായിരുന്നു.
നിയമങ്ങള്‍ കര്‍ശനമാക്കുകയും കുട്ടികള്‍ക്ക് ശരിയായ ബോധവല്‍ക്കരണം നടത്തുകയുമാണ് ഇതിനൊരു പ്രധിവിധി എന്നെനിക്കു തോന്നുന്നു. ഉദാഹരണത്തിന്, സൗദി അറേബ്യയില്‍ ഒരു പെണ്ണ് ഇങ്ങോട്ട് വന്നു 'എന്നെയൊന്നു പീഡിപ്പിക്കൂ' എന്ന് പറഞ്ഞാല്‍ പോലും ആരും തൊടില്ല. ഒരു പെണ്ണിനെ തൊട്ടാല്‍, ആ തൊട്ട കൈ വെട്ടുന്ന ഒരു രാജ്യത്ത്, ഒരുത്തന്‍ പീഡിപ്പിച്ചാല്‍ അവനു കിട്ടുന്ന ശിക്ഷ ഊഹിക്കാമല്ലോ!! അതുപോലെ തന്നെ സ്കൂളുകളില്‍ ബോധവല്കരണം നടത്തുക. ഒരു പെണ്‍കുട്ടിക്ക് ഒരു പ്രശ്നമുണ്ടായാല്‍ അത് സ്വന്തം ടീച്ചേര്‍സിനോട് തുറന്നു പറയാനുള്ള ചുറ്റുപാട് ഉണ്ടാക്കിയെടുക്കുക. ഒരു രാജ്യത്തിന്‍റെ തലസ്ഥാനത്തുപോലും ഒരു സ്ത്രീ സുരക്ഷിതയല്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടെന്തു കാര്യം.
എത്രയൊക്കെ ശാസ്ത്ര പുരോഗതിയുണ്ടായാലും സാമ്പത്തിക മേഖല കുതിച്ചുയര്‍ന്നാലും, ഇതുപോലുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നു. തലമുറകളായി നാം കാത്തുസൂക്ഷിച്ചു പോന്ന, എല്ലാ വിദേശികളും അസൂയയോടെ കണ്ടിരുന്ന നമ്മുടെ നാടിന്‍റെ പൈതൃകവും സംസ്കാരവും ഇതുപോലുള്ള ചെറ്റകള്‍ കാരണം അടിയറവുവേയ്ക്കേണ്ടി വരുമോ?
ശെരിക്കും ഇവന്മാര്‍ക്ക് 22FK തന്നെയാണ് ശിക്ഷയായി കൊടുക്കേണ്ടത്...പക്ഷെ നമ്മുടെ സ്വന്തം ഇന്ത്യ അല്ലെ...
ReplyDeleteനാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ ഇവന്മാര്‍ക്ക് ജയില്‍ എന്ന ' luxury suite ' ശിക്ഷയായി കൊടുത്തു, അങ്ങോട്ട് ആനയിച്ചു കൊണ്ട് പോകുമല്ലോ... അവിടെ അവന്മാര്‍ രാജാക്കന്മാരെ പോലെ സുഖിക്കും...നമ്മുടെ കേരള പോലീസ് പിടിച്ച ഗൊവിന്ദചാമി 6 മാസം കഴിഞ്ഞപ്പോ തടിച്ചു കൊഴുത്തു ഒരു സുന്ദര _____ മോനായി നില്‍കണ ഫോട്ടോ നമ്മളൊക്കെ പത്രങ്ങളില്‍ കണ്ടതാണല്ലോ.... അതാണ് ജയിലിലെ രാജകീയ ജീവിതം...
പിന്നെ...നമ്മള്‍ മലയാളികള്‍ അല്ലെ...പറയുമ്പോ ഇതിനെല്ലാം എതിരെ അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ പറയും...പക്ഷെ 2 മിനിട്ട് കഴിയുമ്പോ പറയുമ്പോ പറയും ഇതൊന്നും സംഭവിച്ചത് എന്റെ ലൈഫില്‍ അല്ലല്ലോ പിന്നെ ഞാന്‍ എന്തിനാ ഇപ്പൊ എന്തെങ്കിലും ചെയ്യണേ...അങ്ങനെ പറയണവരില്‍ ഈ പറയണ ഞാനും ഉള്‍പെടും..
ഇത് ചെയ്തവന്മാര്‍ക്ക് തക്ക ശിക്ഷ കിട്ടണേ ആഗ്രഹത്തോടെ...
ഇനി ഇങ്ങനെ ഒരു അവസ്ഥ ഒരു പെണ്‍കുട്ടിക്കും വരുത്താന്‍ ഇടയക്കല്ലേ എന്ന പ്രാര്‍ത്ഥനയോടെ...