പബ്ലിക് ആയിട്ട് ചുംബിക്കുന്നതിനെ എതിര്‍ക്കുന്ന, ആര്‍ഷഭാരത സംസ്കാരത്തിന്‍റെ മറവില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന സദാചാര ചേട്ടന്മാരോട് ഒരു വാക്ക്:
ഒരു കാര്യം നിങ്ങള്‍ ആദ്യമേ മനസിലാക്കണം; ഭാരതത്തില്‍ പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും മാതൃരാജ്യമെന്നാല്‍ ഒരേ വികാരം തന്നെയാണ്. ഹിന്ദുവിന്‍റെയും ക്രിസ്ത്യാനിയുടെയും മുസ്ലീമിന്‍റെയും സാത്താന്‍ ആരാധകാരുടെയും നിരീശ്വരവാദികളുടെയും ശരീരത്തില്‍ ഓടുന്നത് ഒരേ രക്തമാണ്. ഇവിടെ ജീവിക്കാനും, വേണ്ടി വന്നാല്‍ രാജ്യത്തിനുവേണ്ടി മരിക്കാനും നിങ്ങളെപ്പോലെതന്നെ എല്ലാവരും തയ്യാറാണ്. അതുകൊണ്ടാണ് ഏതുസമയത്തും മരണമെത്തുമെത്താവുന്ന അതിര്‍ത്തിയില്‍ എല്ലാ ജാതി മതസ്ഥരും തോക്കും പിടിച്ച് നില്‍ക്കുന്നത്.
നമ്മുടെ നാടിന്‍റെ സംസ്കാരവും, പൈതൃകവും, പാരമ്പര്യവുമൊക്കെ കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ഒരുപോലെ കടപ്പെട്ടവരാണ്. ഇതൊക്കെ ഒരു വിഭാഗക്കാര് മാത്രമാണ് ചെയ്യുന്നത് എന്നുള്ള വാദം വെറും ബാലിശമാണെന്ന് പറയാതിരിക്കാന്‍ വയ്യ. പബ്ലിക് ആയിട്ട് ചുംബിക്കുന്നതിനോട് താല്‍പര്യമില്ലെന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കില്‍, എല്ലാവരും അതിനെ മാനിക്കുന്നു. പക്ഷെ നിങ്ങള്‍ക്കിഷ്ടമില്ലാത്തകാര്യം ആരും ഇവിടെ ചെയ്യരുത് എന്ന് പറയുന്നത് ശരിയല്ല. ഇങ്ങനെപോയാല്‍ ഭാരതത്തിന്‍റെ വസ്ത്രസംസ്കാരം മുണ്ടാണെന്ന് പറഞ്ഞ് നാളെ മുതല്‍ പാന്‍റ്സും ജീന്‍സും ഇട്ടു നടക്കുന്നവരുടെ കാല് വെട്ടാന്‍ തുടങ്ങിയാല്‍ വല്യ ബുദ്ധിമുട്ടാവും.
പിന്നെ എല്ലാ കൂട്ടത്തിലും കാണും കുറച്ച് തലതെറിച്ചതുങ്ങള്. അവരെ കണ്ടിട്ട് അല്ലെങ്കില്‍ അവര് പുലമ്പുന്നത് കേട്ട് പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങിയാല്‍ മതേതര രാഷ്ട്രം എന്ന് നമ്മളെല്ലാം പഠിച്ച ഇന്ത്യയുടെ മുഖത്ത് കരിവാരിതേക്കുന്നതിന് തുല്യമാവുമത്.
അല്ലെങ്കിലും അവനവന്‍റെ വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കാതെ അന്യന്‍റെ പൊത്തകം മുഴുവന്‍ വായിച്ച്പഠിച്ച്, അതിലുള്ള നല്ല കാര്യങ്ങളെല്ലാം മാറ്റി, അതിന്‍റെ കുറവ് മാത്രം കണ്ടുപിടിക്കുന്ന മലയാളിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
അവസാനമായി ഒരു കാര്യം കൂടി. ചില കാര്യങ്ങള്‍ ചെയ്യുന്നതിന് ഒരു മറ വേണം എന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ പറയുന്ന ഉദാഹരണം ബാത്ത്റൂമിൽ പോവുമ്പോ നമ്മൾ കതകടയ്ക്കുന്നത്. ഒരു ചുംബനത്തോടുപമിക്കാൻ പറ്റിയ കാര്യം..! അതുപോലെ തന്നെ വേറൊന്ന് പറയുന്നത്, പബ്ലിക് ആയിട്ട് ചുംബിക്കുന്നത് ചില പാശ്ചാത്യശക്തികളുടെയും കോര്‍പ്പറേറ്റുകളുടെയും കെണിയാണെന്ന്. എന്നും രാവിലെ എണീറ്റ് ഇതുപോലുള്ള കെണിയുണ്ടാക്കുന്നതാണല്ലോ അവരുടെ പണി! ഒന്നുമില്ലെങ്കിലും കടലാസിലെങ്കിലും നമ്മുടെ സാക്ഷര 100% ശതമാനമാണ്. അതിന്‍റെ പക്വതയെങ്കിലും കാണിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്!
സ്നേഹിക്കുന്ന രണ്ടുപേര്‍, അതിപ്പോ അച്ഛനും മോളുമായിക്കോട്ടേ, ഭാര്യയും ഭര്‍ത്താവുമായിക്കോട്ടേ, കാമുകനും കാമുകിയുമായിക്കോട്ടേ പബ്ലിക് ആയിട്ട് ഒന്നുമ്മവെച്ചാല്‍ ആകാശമൊന്നുമിടിഞ്ഞു വീഴില്ല സുഹൃത്തുക്കളെ. മറ്റുള്ളവരുടെ സ്വകാര്യതയെ ബഹുമാനിക്കാന്‍ ശീലിച്ചാല്‍ തീരവുന്നതെയുള്ളൂ ഈ പ്രശ്നങ്ങളൊക്കെ എന്നാണെനിക്കുതോന്നുന്നത്.
(ചുംബനവും മതവും തമ്മില്‍ കൂട്ടികലര്‍ത്തി പറയേണ്ടി വന്നതില്‍ വിഷമമുണ്ട്. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ഇതൊരു സാമൂഹിക വിഷയം എന്നതിനപ്പുറം, പല മതങ്ങള്‍ക്കുമെതിരേയുള്ള പോര്‍വിളിയായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോയെന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു)
--

നമ്മുടെ നാടിന്‍റെ സംസ്കാരവും, പൈതൃകവും, പാരമ്പര്യവുമൊക്കെ കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ഒരുപോലെ കടപ്പെട്ടവരാണ്. ഇതൊക്കെ ഒരു വിഭാഗക്കാര് മാത്രമാണ് ചെയ്യുന്നത് എന്നുള്ള വാദം വെറും ബാലിശമാണെന്ന് പറയാതിരിക്കാന്‍ വയ്യ. പബ്ലിക് ആയിട്ട് ചുംബിക്കുന്നതിനോട് താല്‍പര്യമില്ലെന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കില്‍, എല്ലാവരും അതിനെ മാനിക്കുന്നു. പക്ഷെ നിങ്ങള്‍ക്കിഷ്ടമില്ലാത്തകാര്യം ആരും ഇവിടെ ചെയ്യരുത് എന്ന് പറയുന്നത് ശരിയല്ല. ഇങ്ങനെപോയാല്‍ ഭാരതത്തിന്‍റെ വസ്ത്രസംസ്കാരം മുണ്ടാണെന്ന് പറഞ്ഞ് നാളെ മുതല്‍ പാന്‍റ്സും ജീന്‍സും ഇട്ടു നടക്കുന്നവരുടെ കാല് വെട്ടാന്‍ തുടങ്ങിയാല്‍ വല്യ ബുദ്ധിമുട്ടാവും.
പിന്നെ എല്ലാ കൂട്ടത്തിലും കാണും കുറച്ച് തലതെറിച്ചതുങ്ങള്. അവരെ കണ്ടിട്ട് അല്ലെങ്കില്‍ അവര് പുലമ്പുന്നത് കേട്ട് പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങിയാല്‍ മതേതര രാഷ്ട്രം എന്ന് നമ്മളെല്ലാം പഠിച്ച ഇന്ത്യയുടെ മുഖത്ത് കരിവാരിതേക്കുന്നതിന് തുല്യമാവുമത്.
അല്ലെങ്കിലും അവനവന്‍റെ വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കാതെ അന്യന്‍റെ പൊത്തകം മുഴുവന്‍ വായിച്ച്പഠിച്ച്, അതിലുള്ള നല്ല കാര്യങ്ങളെല്ലാം മാറ്റി, അതിന്‍റെ കുറവ് മാത്രം കണ്ടുപിടിക്കുന്ന മലയാളിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

സ്നേഹിക്കുന്ന രണ്ടുപേര്‍, അതിപ്പോ അച്ഛനും മോളുമായിക്കോട്ടേ, ഭാര്യയും ഭര്‍ത്താവുമായിക്കോട്ടേ, കാമുകനും കാമുകിയുമായിക്കോട്ടേ പബ്ലിക് ആയിട്ട് ഒന്നുമ്മവെച്ചാല്‍ ആകാശമൊന്നുമിടിഞ്ഞു വീഴില്ല സുഹൃത്തുക്കളെ. മറ്റുള്ളവരുടെ സ്വകാര്യതയെ ബഹുമാനിക്കാന്‍ ശീലിച്ചാല്‍ തീരവുന്നതെയുള്ളൂ ഈ പ്രശ്നങ്ങളൊക്കെ എന്നാണെനിക്കുതോന്നുന്നത്.
--
ചിത്രങ്ങള്‍ക്ക് കടപ്പാട്:
http://webneel.com/wallpaper/i/29-india-independence-day-wallpaper/1887/o/9116
http://indiatoday.intoday.in/story/sunday-kiss-day-kerala-kochi-protest-moral-policing-kozhikode-bjp/1/398058.html
No comments:
Post a Comment