പ്രിയ കേജിരിവാള്‍,
ആദ്യമേതന്നെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന താങ്കള്‍ക്കും, ആം ആദ്മി പാര്‍ട്ടിയുടെ (AAP - ആപ്പ്!!) മറ്റു മന്ത്രിമാര്‍ക്കും അഭിവാദ്യങ്ങള്‍..!
ചിലപ്പോഴെക്കെ ഞാന്‍ ചിന്തിക്കാറുണ്ട്, നിങ്ങള്‍ക്ക് മുഴുവട്ടാണോ എന്ന്...!! കാശുണ്ടാക്കാനാണ് അരവിന്ദ് കേജിരിവാള്‍ രാഷ്ട്രീയത്തില്‍ വരുന്നത് എന്ന് ഒരു വാര്‍ത്ത പരന്നപ്പോള്‍, നിങ്ങളുടെ കൂടെ IIT-യില്‍ പഠിച്ച ഒരു സഹപാഠിയുടെ ബ്ലോഗില്‍ ഇങ്ങനെ കുറിച്ചിരുന്നു..."ഞങ്ങള്‍ പഠിക്കുന്ന കാലത്ത് (ഒരു പക്ഷെ ഇപ്പോഴും) ഐ.ഐ.ടി-യില്‍ നിന്ന് പാസ്സവുന്നവര്‍ക്ക് യു.എസ്സിലും മറ്റു വിദേശ രാജ്യങ്ങളിലും അവര്‍ പറയുന്ന ശമ്പളത്തിന്‍റെ കാര്യത്തില്‍ ഒരു പേശലില്ല. ഞങ്ങള്‍ പറയുന്നതാണ് ശമ്പളം. ഐ.ഐ.ടി-യില്‍ നിന്ന് തട്ടിമുട്ടി പാസ്സായ ഞാനിന്ന് കോടികള്‍ വാരുന്നു. അപ്പോള്‍ കേജിരിവാളിനെപ്പോലെ ഒരാള്‍ക്ക് കിട്ടുന്ന ശമ്പളവും സമൂഹത്തിലെ അംഗികാരവും നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ." വിദേശ രാജ്യത്തെ പോഷ് ജീവിതവും മറ്റും ഉപേക്ഷിച്ച് കേജിരിവാള്‍ ഇന്ത്യന്‍ റവന്യു സര്‍വീസോട് കൂടി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോയിന്റ് കമ്മീഷണറായി. കാശ് മുക്കാനാണെങ്കില്‍ ഇതിലും നല്ലൊരു ഏരിയ വേറെയില്ല. പക്ഷെ എല്ലാവരെയും ഞെട്ടിച്ച് നിങ്ങള്‍ രാജിവെച്ച് തെരുവിലേക്കിറങ്ങി. അപ്പൊപിന്നെ കാശല്ലേ നിങ്ങടെ പ്രശ്നം..?
ഒന്നുകൂടി കാര്യങ്ങള്‍ പഠിച്ചപ്പോഴാണ് നിങ്ങളാരാണെന്ന് കൂടുതല്‍ മനസിലായത്. എന്തെങ്കിലും സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചോ, ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിലെ കാര്യങ്ങള്‍ അറിയണമെങ്കിലോ ഒരു വെള്ളപ്പേപ്പറില്‍ ആവശ്യമെഴുതി പത്തു രൂപാ ഫീസും കൊടുത്താല്‍, നിശ്ചിത ദിവസത്തിനുള്ളില്‍ മറുപടി ലഭിക്കാനുള്ള വിവരാകാശ നിയമത്തിന് (Right To Information Act) പിന്നില്‍ പ്രവര്‍ത്തിച്ചതും നിങ്ങളാണെന്ന്‍. അണ്ണാ ഹസാരെയോടൊപ്പം നിരാഹാരം കിടന്നപ്പോഴും ആം ആദ്മി എന്നാ പാര്‍ട്ടിയുണ്ടാക്കിയപ്പോഴും എല്ലാവരും കരുതി ഇതൊക്കെ മഴയത്ത് കിളിര്‍ത്ത വെറും കൂണാണെന്ന്. അവസാനം ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍, പതിനഞ്ചു വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിദിനെ 25000 വോട്ടിന് നിങ്ങള്‍ അട്ടിമറിച്ചപ്പോള്‍, എല്ലാവരുടേയും പുച്ഛവും ചിരിയുമൊക്കെ മാറി. ഡല്‍ഹി പോലൊരു ചെറിയ സംസ്ഥാനത്ത് ഇത്രയും വലിയ ഭൂരിപക്ഷം എന്ന് പറഞ്ഞാല്‍തന്നെ ഊഹിക്കാവുന്നതെയുള്ളു കാര്യങ്ങളുടെ പോക്ക്..! ജങ്ങങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത സമയത്ത്, പട്ടിയെ തല്ലുംപോലെ തല്ലിയ ഡല്‍ഹി പോലീസ് നാളെ മുതല്‍ നിങ്ങളെ സല്യൂട്ട് ചെയ്യും..!! സിനിമയില്‍ പോലും കാണാത്ത കാഴ്ചകള്‍..!
കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണ് കേജിരിവാള്‍. ഇന്ത്യയെപ്പോലെ അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന, എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രിയപാര്‍ട്ടികള്‍ ഉള്ള ഒരു രാജ്യത്ത്, ഒരു സാധാരണ പൌരന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ കാണിച്ചുതന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
എല്ലാ സാധാരണക്കാരും മനസ്സുകൊണ്ട് ആഗ്രഹിച്ചത്, ആഗ്രഹിക്കുന്നത് ഇതുപോലുള്ള ഒരു നേതാവിനെയാണ്.
എന്നാല്‍ ഇനി നിങ്ങളുടെ യാത്ര അത്ര സുഖകരമാവില്ല. നിങ്ങളെ കുരുക്കാന്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ ഏതറ്റം വരെയും പോകും, അറിയാവുന്ന കളിയൊക്കെ അവര്‍ കളിക്കുകയും ചെയ്യും. എങ്കിലും ധീരമായി മുന്നോട്ടുപോവുക. ഇവിടം വരെ നിങ്ങള്‍ക്കെത്താമെങ്കില്‍, നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് താങ്ങാകാന്‍ ഇവിടെം ശുദ്ധീകരിക്കാന്‍ നിങ്ങളോടൊപ്പം ചൂലെടുക്കാന്‍ ഇന്നാട്ടിലെ ജനതയുണ്ടാവും.
ജനാധ്യപത്യം - ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍, ജനങ്ങളില്‍നിന്ന്.
#I support Arvind Kejriwal
ഒരിക്കല്‍ക്കൂടി എല്ലാവിധ ആശംസകളും.

kalakki
ReplyDeletenandhi :)
Deleteഅഭിവാദ്യങ്ങള്‍.. അഭിവാദ്യങ്ങള്‍.. സഖാവ് കെജ്രിവാള്‍ 'നു അഭിവാദ്യങ്ങള്‍..
ReplyDelete"നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി..!!"
Deletenice
ReplyDelete